Friday, October 13, 2023

"സകീനത്ത് ; അല്ലാഹുവിന്റെ പക്കൽ നിന്നുള്ള മനഃസ്സമാധാനം... "

✒️ Usama Muhammed Abu Yasir

കടുത്ത പരീക്ഷണങ്ങൾക്ക് ഇടയിലും റബ്ബിൽ ഭരമേൽപ്പിച്ച സത്യ വിശ്വാസികൾക്ക് നിരവധി സന്തോഷ വാർത്തകളും അനുഗ്രഹങ്ങളും സമാധാനവും അല്ലാഹു നൽകും, അതിൽ പെട്ടതാണ് വിശുദ്ധ ഖുർആനിൽ അല്ലാഹു പലപ്പോഴും ആവർത്തിച്ചു പറഞ്ഞ "സകീനത്ത്; മനഃസ്സമാധാനം, ശാന്തി "

മിക്കവാറും ഭൗതികമായ അളവുകോലുകൾക്കെല്ലാം അപ്പുറത്ത് ആയിരിക്കും ഈ സമാധാനം എന്നത് കൊണ്ടാണ് "അല്ലാഹുവിന്റെ വകയായുള്ള സമാധാനം, അവന്റെ പക്കൽ നിന്നുള്ള മനഃസ്സമാധാനം, അല്ലാഹു ഇറക്കി കൊടുത്ത സമാധാനം " എന്നൊക്കെ വിശുദ്ധ ഖുർആനിൽ ഇതിനെ പറ്റി പറയാൻ കാരണം :

സകീനത്തിന്റെ ആയത്തുകളും (آيات السكينة ) അവയുടെ ചരിത്രപരമായ പശ്ചാത്തലവും പരിശോധിച്ചാൽ അത് കൂടുതൽ ബോധ്യമാകും...

📌{ هُوَ ٱلَّذِيٓ أَنزَلَ ٱلسَّكِينَةَ فِي قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنٗا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا }

[Surah Al-Fatḥ: 4]

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.

📌{ ۞لَّقَدۡ رَضِيَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡهِمۡ وَأَثَٰبَهُمۡ فَتۡحٗا قَرِيبٗا }

[Surah Al-Fatḥ: 18]

ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.

📌{ إِلَّا تَنصُرُوهُ فَقَدۡ نَصَرَهُ ٱللَّهُ إِذۡ أَخۡرَجَهُ ٱلَّذِينَ كَفَرُواْ ثَانِيَ ٱثۡنَيۡنِ إِذۡ هُمَا فِي ٱلۡغَارِ إِذۡ يَقُولُ لِصَٰحِبِهِۦ لَا تَحۡزَنۡ إِنَّ ٱللَّهَ مَعَنَاۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيۡهِ وَأَيَّدَهُۥ بِجُنُودٖ لَّمۡ تَرَوۡهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُواْ ٱلسُّفۡلَىٰۗ وَكَلِمَةُ ٱللَّهِ هِيَ ٱلۡعُلۡيَاۗ وَٱللَّهُ عَزِيزٌ حَكِيمٌ }

[Surah At-Tawbah: 40]

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു

📌ഹുനൈൻ യുദ്ധ വേളയിൽ ഉണ്ടായ പരീക്ഷണത്തിനു ശേഷം :

{ ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودٗا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ }

[Surah At-Tawbah: 26]

പിന്നീട് അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം

📌{ إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا }

[Surah Al-Fatḥ: 26]

സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്‍റെ ദുരഭിമാനം -വെച്ചു പുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്‍റെ റസൂലിന്‍റെ മേലും സത്യവിശ്വാസികളുടെ മേലും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു.

📌ത്വാലൂത്ത് ജാലൂത്ത് ചരിത്രത്തിലും..

{ وَقَالَ لَهُمۡ نَبِيُّهُمۡ إِنَّ ءَايَةَ مُلۡكِهِۦٓ أَن يَأۡتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٞ مِّن رَّبِّكُمۡ وَبَقِيَّةٞ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَٰرُونَ تَحۡمِلُهُ ٱلۡمَلَٰٓئِكَةُۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ }

[Surah Al-Baqarah: 248]

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്‌. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ ശേഷിപ്പുകളും ഉണ്ട്. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്‌.

📌ഈ 6 ആയത്തുകളിൽ ഓരോന്നും വലിയ പരീക്ഷണങ്ങൾക്ക് ഇടയിൽ "അല്ലാഹു പ്രത്യേകം ഇറക്കി കൊടുത്ത സകീനത്ത് (മനഃസ്സമാധാനം) ആയിരുന്നു!

അത് കൊണ്ടാണ് ശൈഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യ റഹിമഹുല്ലയെ പോലെയുള്ള പണ്ഡിതന്മാർ മാനസിക പ്രയാസം ഉള്ളവരോട് ഈ آيات السكينة  (സമാധാനത്തിന്റെ ആയത്തുകൾ) പാരായണം ചെയ്യാൻ പറഞ്ഞിരുന്നത്, ഇതുമായി ബന്ധപ്പെട്ട പല അനുഭവങ്ങളും ഇബ്നുൽ ഖയ്യിം റഹിമഹുല്ലയുടെ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നത് കാണാം..

ഇമാം ഇബ്നുൽ ഖയ്യിം (റ) "മദാരിജു സ്സാലികീൻ" എന്ന ഗ്രന്ഥത്തിൽ(2/502-504) റബ്ബിലേക്ക് യാത്ര ചെയ്യുന്ന വിശ്വാസിയുടെ ഹൃദയത്തിന്റെ വിവിധ സ്ഥാനങ്ങൾ പറയുന്ന കൂട്ടത്തിൽ منزلة السكينة "മനഃസമാധാനത്തിന്റെ സ്ഥാനം " എന്ന ഒരു സ്ഥാനത്തെ പറ്റി വിവരിക്കുമ്പോൾ പറഞ്ഞു :

"هذه المنزلة من منازل المواهب ، لا من منازل المكاسب..."

(ഈ സ്ഥാനം നേടിയെടുക്കാൻ പറ്റിയതല്ല, മറിച്ച് അല്ലാഹു ഔദാര്യമായി നൽകുന്നതാണ്...)

ശേഷം അവയിൽ ഓരോന്നും, ഹിജ്‌റയിൽ ഇറങ്ങിയത്,ഹുനൈൻ യുദ്ധ വേളയിൽ, ഖൻദഖ് യുദ്ധ വേളയിൽ, ഹുദൈബിയ്യാ സന്ധിയിൽ അങ്ങനെയുള്ള ആരും പതറിപ്പോകുന്ന രംഗങ്ങളിൽ ആയിരുന്നു അവതരിച്ചത് എന്നും വിവരിക്കുന്നുണ്ട്..

ഖൻദഖ് യുദ്ധത്തിൽ വയറ്റത്ത് കല്ല് കെട്ടി വെച്ച് സ്വഹാബികളുടെ കൂടെ കിടങ്ങു കീറുമ്പോൾ അബ്ദുല്ലാഹിബ്നു റവാഹ (റ) പാടിയ, നബി صلى الله عليه وسلم ഏറ്റു ചൊല്ലിയ കവിതയിലും കടന്നു വരുന്നുണ്ട് ഈ സകീനത്ത്!:

اللهم لولا أنت ما اهتدينا ... ولا تصدقنا ولا صلينا

فأنزلن سكينة علينا ... وثبت الأقدام إن لاقينا

إن الألى قد بغوا علينا ... وإن أرادوا فتنة أبينا

📌ചുരുക്കത്തിൽ, കടുത്ത പരീക്ഷണങ്ങളുടെ തീച്ചൂളയിലും അല്ലാഹു അവന്റെ അടിമൾക്ക് അവന്റെ ഓശാരമായി ആശ്വാസമായി സന്തോഷവവും അനുഗ്രഹവുമായി നൽകുന്നതാണ് ഈ "സകീനത്ത്, മനഃസ്സമാധാനം "...

അല്ലാഹു അക്ബർ...

📌ഉഹുദ് യുദ്ധ വേളയിൽ പരാജയം നേരിട്ട മുസ്‌ലിം സൈന്യത്തെ നോക്കി "ഇത് ബദ്‌റിന് പകരമാണ്..." എന്നും മറ്റും വീര വാദം മുഴക്കിയ അബൂ സുഫ്യാന് (അന്ന് ശത്രുപക്ഷത്തായിരുന്നു) മറുപടി കൊടുക്കാൻ ഉമർ(റ) വിനോട് നബി ﷺ പറഞ്ഞപ്പോൾ ഉമർ (റ) ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:

اللهُ أعلَى وأجَلُّ، لا سَواءَ ، قَتلانا في الجنَّةِ وقتلاكُم في النَّارِ

"അല്ലാഹുവാണ് ഏറ്റവും ഉന്നതൻ, ഒരിക്കലും നമ്മൾ സമമല്ല, ഞങ്ങളിൽ കൊല്ലപ്പെട്ടവർ സ്വർഗ്ഗത്തിലാണ്, നിങ്ങളിൽ കൊല്ലപ്പെട്ടവർ നരകത്തിലും..."

📌ജീവിതത്തെ പരലോകവുമായി ബന്ധിപ്പിച്ചാൽ മനസ്സിന് എപ്പോഴും സമാധാനമാണ്. ഇത് സത്യവിശ്വാസികൾ മാത്രമുള്ള ഒരു സൗഭാഗ്യവുമാണ്..അതേ, عجبا لأمر المؤمن..... സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ...!

📌ഗാസയിലെ സിവിലയൻസ് മേഖലയിലെ ഇസ്രായേൽ ബോംബിങ്ങിൽ പരിക്ക് പറ്റിയ ഉപ്പയും മകനും, ഉപ്പയെ ആശ്വസിപ്പിക്കുന്ന മകൻ: "ദുഃഖിക്കേണ്ട  അല്ലാഹു നമ്മുടെ കൂടെയുണ്ട്"...

കണ്ണുനീർ തുടക്കുമ്പോഴും "അൽഹംദുലില്ലാഹ്" എന്ന് ആവർത്തിക്കുന്ന വൃദ്ധന്മാർ...

ഈ സകീനത്ത്, അല്ലാഹുവിന്റെ പക്കൽ നിന്നുള്ള മനഃസ്സമാധാനം ഒരത്ഭുതമാണ്, സുബ്ഹാനല്ലാഹ്...

ഇങ്ങനെ നൂറു കണക്കിന് ഉദാഹരണങ്ങൾ 

ഈമാൻ മനസ്സിൽ ഉറച്ചവരെ ആർക്കു തോൽപ്പിക്കാൻ ആകും?

📌{ وَكَأَيِّن مِّن نَّبِيّٖ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٞ فَمَا وَهَنُواْ لِمَآ أَصَابَهُمۡ فِي سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسۡتَكَانُواْۗ وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ }

[Surah Āli-ʿImrān: 146]

എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു..

രണ്ടാൽ ഒന്ന് കാത്തിരിക്കുന്നവർ :

{ قُلۡ هَلۡ تَرَبَّصُونَ بِنَآ إِلَّآ إِحۡدَى ٱلۡحُسۡنَيَيۡنِۖ وَنَحۡنُ نَتَرَبَّصُ بِكُمۡ أَن يُصِيبَكُمُ ٱللَّهُ بِعَذَابٖ مِّنۡ عِندِهِۦٓ أَوۡ بِأَيۡدِينَاۖ فَتَرَبَّصُوٓاْ إِنَّا مَعَكُم مُّتَرَبِّصُونَ }

[Surah At-Tawbah: 52]

പറയുക, (രക്തസാക്ഷിത്വം, വിജയം എന്നീ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്‍റെ പക്കല്‍ നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്‍പിക്കും എന്നാണ്‌. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്‌

📌നമ്മുടെ ദുആകളിൽ  ഫലസ്ത്വീനിലെ മർദ്ധിതരെ മറക്കാതിരിക്കുക...അല്ലാഹു അവർക്ക് ശാന്തിയും സമാധാനവും നൽകട്ടേ, ശത്രുക്കളെ അല്ലാഹു പരാജയപ്പെടുത്തട്ടെ..

പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്, അതോടൊപ്പം മർദ്ധിതരായ വിശ്വാസികളോട് "ഞങ്ങളും കൂടെയുണ്ട്" എന്ന ആത്മാവിന്റെ ഐക്യദാർഢ്യം കൂടിയാണത് ...الأرواح جنود مجندة..... (ആത്മാവുകൾ സുസജ്ജരായ സൈന്യങ്ങൾ ആണല്ലോ )

اللهم في هذا اليوم المبارك وفي هذه الساعة المباركة نسألك يا الله أن تنصر إخواننا المستضعفين في فلسطين ، اللهم أنج المستضعفين في فلسطين ، اللهم كن لهم ناصرا ومعينا ومؤيدا وظهيرا

اللهم عليك بأعدائك أعداء الدين من اليهود المعتدين الظالمين ، اللهم مجري السحاب هازم الأحزاب اهزم جيوش الصهاينة المعتدين 

اللهم أرنا فيهم عجائب قدرتك وجبروتك يا قوي يا عزيز يا جبار يا منتقم..

اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين 🤲🏻


✒️ Usama Muhammed Abu Yasir

No comments:

Post a Comment